മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാര്‍ത്താ സമ്മേളനങ്ങള്‍ ഹൈടെക്കാക്കാന്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു; ഉപകരണം വാങ്ങിക്കുന്നത് ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി; സർക്കാർ നടപടി മുഖ്യമന്ത്രിയുടെ അകന്പടി സുരക്ഷയ്ക്കായി നാല് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാര്‍ത്താ സമ്മേളനങ്ങള്‍ ഹൈടെക്കാക്കാന്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. 6,26,989 രൂപ മുടക്കിയാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്.വിവരങ്ങള്‍ നോക്കി വായിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ടെലി പ്രോംപ്റ്റര്‍. സെക്രട്ടറിയേറ്റിലെ പിആര്‍ ചേംമ്ബറില് നടക്കുന്ന വാര്ത്താസമ്മേളനങ്ങള്ക്കാണ് ഉപയോഗിക്കുക.
മുഖ്യമന്ത്രിയുടെ അകന്പടി സുരക്ഷയ്ക്കായി നാല് പുതിയ വാഹനങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോര്‍ട്ടിനായി മൂന്ന് ഇന്നവോ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറുമാണ് വാങ്ങുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. നിലവില്‍ ഉപയോഗിക്കുന്ന രണ്ടു കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് തീരുമാനം.
ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ, മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയവ വാങ്ങണമെന്ന് ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു. ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല് വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വാഹനങ്ങള്‍ പ്രധാന വ്യക്തികളുടെ എസ്കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിക്കാനാകില്ല.
https://www.facebook.com/Malayalivartha

























