കാലം പോയൊരു പോക്കേ.... നമ്മള്‍ വേണ്ടാന്ന് വച്ചതിനൊക്കെ ഇപ്പോള്‍ നല്ല വിലയാണ്!

നമ്മള്‍ വേണ്ടാന്ന് വച്ച പുളിങ്കുരു ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. അതും നമ്മളെ ഞെട്ടിക്കുന്ന വിലയില്‍... കാലത്തിന്‍രെ പോക്കേ... ആമസോണില്‍ കാല്‍ കിലോക്ക് 149 രൂപ, അര കിലോക്ക് 399 രൂപ, വറുത്തതാണെങ്കില്‍ 900 ഗ്രാമിന് 299 രൂപ എന്നിങ്ങനെ പോകുന്നു വില. ഫ്‌ലിപ്കാര്‍ട്ടിലെത്തുമ്‌ബോള്‍ 100 ഗ്രാമിന് 125, 50 കുരുവുള്ള പാക്കറ്റിന് 149, ആയിരം കുരുവുള്ള ഒരു കിലോ പാക്കറ്റിന് 649, വറുത്തെടുത്ത 200 കുരുക്കളടങ്ങിയ പാക്കറ്റിന് 120 രൂപ എന്നിങ്ങനെയാണ് വില. ഇവക്കെല്ലാം കീഴില്‍ പലരും വാങ്ങി ഉപയോഗിച്ചതിന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പുളിയും കുരുവും മാത്രമല്ല, പുളിങ്കുരു പൊടിച്ചതും കിട്ടും ഓണ്‍ലൈനില്‍. പുളിങ്കുരുവിന് ധാരാളം ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് കാലം മാറും തോറും അതിന്റെ മൂല്യം കൂടുന്നതും.
https://www.facebook.com/Malayalivartha

























