'ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു കേട്ടോ. മോശയുടെ അംശവടി നിര്‍മ്മിച്ചത് ഇളമക്കരയില്‍. ടിപ്പുസുല്‍ത്താന്റെ സിംഹാസനം നിര്‍മ്മിച്ചത് കുണ്ടന്നൂരിലെ തടിമില്ലില്‍. ക്രിസ്ത്യാനികള്‍ ഇസ്രായേലിലേക്കും, കുട്ടികള്‍ ടിപ്പുവിന്റെ കോട്ട കാണാന്‍ മൈസൂരിലേക്കും വെച്ചുപിടിച്ചത് വെറുതെയായി....' പരിഹാസവുമായി ജോമോൾ ജോസഫ്

സംസ്ഥാനത്ത്മണി ചെയിന്‍ ഇടപാടുകൾ വ്യാപകമായി നടന്നുവരുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങൾ ഉടന്‍ തന്നെ നിര്‍ത്തിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ച് ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. പുരാവസ്തു സാധനങ്ങളുടെ മറവില്‍ കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജോമോള്‍. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.
സാധാരണക്കാരില്‍ സാധാരണക്കാരെ പറ്റിക്കുന്ന മണി ചെയിന്‍ ഇടപാടുകള്‍ നമുക്കിടയില്‍ ധാരാളം ഉണ്ട്, അതൊക്കെ എത്രയും വേഗം കണ്ടെത്തി അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലേല്‍ ഇനിയും നിരവധി ആളുകളുടെ പണം പോകുമെന്നാണ് ജോമോള്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു കേട്ടോ. മോശയുടെ അംശവടി നിര്‍മ്മിച്ചത് ഇളമക്കരയില്‍. ടിപ്പുസുല്‍ത്താന്റെ സിംഹാസനം നിര്‍മ്മിച്ചത് കുണ്ടന്നൂരിലെ തടിമില്ലില്‍. ക്രിസ്ത്യാനികള്‍ ഇസ്രായേലിലേക്കും, കുട്ടികള്‍ ടിപ്പുവിന്റെ കോട്ട കാണാന്‍ മൈസൂരിലേക്കും വെച്ചുപിടിച്ചത് വെറുതെയായി. ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു കേട്ടോ. പ്രെയ്സ് ദി ലോര്‍ഡ്.
മോന്‍സണ്‍ പറ്റിച്ചത് എലീറ്റ് ക്ലാസ്സിനെ ആണ്, സാധാരണക്കാരില്‍ സാധാരണക്കാരെ പറ്റിക്കുന്ന മണി ചെയിന്‍ ഇടപാടുകള്‍ നമുക്കിടയില്‍ ധാരാളം ഉണ്ട്, അതൊക്കെ എത്രയും വേഗം കണ്ടെത്തി അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലേല്‍ ഇനിയും നിരവധി ആളുകളുടെ പണം പോകും. ഹെല്‍മെറ്റ് വേട്ടക്കായി തുനിഞ്ഞിറങ്ങിയ പോലീസിനെ ഇത്തരം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ സാധാരണ മനുഷ്യരുടെ പണം ഇനിയും നഷ്ടപ്പെടാതെ നോക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha






















