നാട്ടുകാർക്കും പോലീസുകാർക്കും മുമ്പിൽ അമ്മയുടെ കഴുത്തറുത്തിട്ടും ഭാവഭേദമില്ലാതെ സുരേഷ്; ആഴത്തിൽ മുറിവേറ്റ് സംസാരിക്കാൻ കഴിയാതെ ഗുരുതരാവസ്ഥയിൽ രുഗ്മിണിയമ്മ

നാട്ടുകാർക്കും പോലീസുകാർക്കും മുമ്പിൽ അമ്മയുടെ കഴുത്തറുത്തിട്ടും ഭാവഭേദമില്ലാതെ സുരേഷ്. കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
അമ്മ രുഗ്മിണിയമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രുഗ്മിണിയമ്മയുടെ കഴുത്തിന് മുറിവേറ്റതിനാല്‍ സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു, വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പോലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം.
ഉടൻ തന്നെ പോലീസ് വാഹനത്തിൽ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രുഗ്മിണിയമ്മയ്ക്ക് അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മാറ്റുകയായിരുന്നു. സുരേഷ് കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.
കുടുംബ വഴക്കിനെ തുടർന്ന് സുരേഷ് വീടിനോട് ചേര്‍ന്ന ഷെഡിലിരുന്ന സ്വന്തം സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടത്. വീടിന്റെ ജനാലയിലൂടെ തീ വീടിനുള്ളിലേക്ക് പടര്‍ന്നു. ഇത് കണ്ട അയൽവാസികൾ ഉടൻ തന്നെ പോലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു.
ഇതിനിടയിൽ വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ജയദേവന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും പിന്നാലെ പൊലീസും സ്ഥലത്തെത്തി. വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാന്‍ ആരും തയ്യാറായില്ല.
പോലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും പലതവണ ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതറി മാറുകയായിരുന്നു. ആരെങ്കിലും അടുത്തെത്തിയാൽ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു അമ്മയുടെ കഴുത്തിൽ കത്തി വച്ചത്.
ഇത് കണ്ടു നിന്നവർ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അസഭ്യവർഷം നടത്തിയ ശേഷം വീണ്ടും ഭീഷണി തുടരുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥൻ അതിരുകല്ലിൽ കാല് തട്ടി നിലത്തേയ്ക്ക് വീണു.
ഇത് കണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തില്‍ കത്തിവെച്ച് മുറിവുണ്ടാക്കി. ഫയര്‍മാന്മാരായ ആര്‍.രാഹുല്‍, എ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്തി.
രുഗ്മിണിയമ്മയെ പൊലീസ് ജീപ്പിലും സുരേഷിനെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സുരേഷിന്റെ ഭാര്യയും മകനും കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുടുംബ വീട്ടിലാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha






















