ലോക് നാഥ് ബെഹ്റ അവധിയിലാണെന്നുള്ള വാർത്ത തെറ്റ്; ബെഹ്‌റ ഇന്ന് ഒഡിഷയിലേക്ക് പോകുന്നത് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമായതിനാൽ: കെഎംആര്‍എല്‍

മുൻ ഡി ജി പിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളുന്നത്. ഇപ്പോഴിതാ, ലോക്നാഥ് ബെഹ്റ അവധിയിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് ആ വാർത്ത നിഷേധിച്ചിരിക്കുകയാണ് കെഎംആര്‍എല്‍.
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ, മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ലോക്‌നാഥ് ബെഹ്‌റ ജോലിക്കെത്തുന്നുണ്ടെന്നും അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഔദ്യോഗിക വിശദീകരണം നല്‍കി.
മാത്രമല്ല, ബെഹ്‌റ ഇന്ന് ഒഡിഷയിലേക്ക് പോകുന്നത് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമായതിനാലാണെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്ന്, നാല് തീയതികളിലാണ് അഡ്മിനിസ്ട്രേറ്റീവ് അഭിമുഖം.
നേരത്തെ, മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിനടുത്ത് ലോക്നാഥ് ബെഹറ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെഹറ അവധിയില്‍ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
https://www.facebook.com/Malayalivartha






















