അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നു

റിസര്‍വേഷനില്ലാത്ത പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ആരംഭിക്കുന്നു. പുനലൂര്‍- തിരുവനന്തപുരം ട്രെയിന്‍ ഒക്ടോബര്‍ ഏഴു മുതല്‍ രാവിലെ 6.30 ന് പുനലൂരില്‍ നിന്നു പുറപ്പെട്ട് 9.30 നു തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ ആറു മുതല്‍ വൈകുന്നേരം 5.50 നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സ്പെഷന്‍ ട്രെയിന്‍ 8.15 നു പുനലൂരില്‍ എത്തിച്ചേരും.
കോട്ടയം- കൊല്ലം എക്സ്പ്രസ് ഒക്ടോബര്‍ എട്ടു മുതല്‍ രാവിലെ 5.30 നു കോട്ടയത്തു നിന്നു പുറപ്പെട്ട് 7.50 നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് ഒക്ടോബര്‍ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു 3.30 നു കൊല്ലത്തു നിന്നു പുറപ്പെട്ട് 5.45 നു തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരം- നാഗര്‍കോവില്‍ എക്സ്പ്രസ് ഒക്ടോബര്‍ എട്ടു മുതല്‍ വൈകുന്നേരം ആറിനു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 7.55 നു നാഗര്‍കോവിലില്‍ എത്തിച്ചേരും.
https://www.facebook.com/Malayalivartha






















