തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും....

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും.... മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയ്ക്കു നേരെയാണ് അധ്യാപിക പേന വലിച്ചെറിഞ്ഞത്.
മലയിന്‍കീഴ് കണ്ടല ഗവ. സ്‌കൂള്‍ അദ്ധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത് .മൂന്നുലക്ഷം രൂപ പിഴ ഒടുക്കണമെന്നും അല്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
കേസിനാസ്പദമായ സംഭവം. നടന്നത് 2005 ജനുവരി 18നാണ് .ഷെരീഫാ ഷാജഹാന്‍ അറബിക് ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി ക്ലാസില്‍ ശ്രദ്ധിക്കാതെ മറ്റ് കുട്ടികളുമായി സംസാരിച്ചു. ഇതുകണ്ട അദ്ധ്യാപിക കൈയിലിരുന്ന പേന കുട്ടിക്ക് നേരെ എറിഞ്ഞപ്പോള്‍ അത് ഇടതുകണ്ണില്‍ തുളച്ച് കയറി.
കുട്ടിക്ക് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു പോയി.
"
https://www.facebook.com/Malayalivartha






















