സ്വപ്നയുടെ വിധിയാകുമോ... ആനക്കൊമ്പുള്‍പ്പെടെ പല കേസുകളിലും അകത്തിടാന്‍ നോക്കിയെങ്കിലും എല്ലാം വ്യാജമായതിനാല്‍ കബളിപ്പിക്കല്‍ കേസ് മാത്രമാകും; അതിനും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ സ്വാഹ; തട്ടിപ്പ് കേസുകളില്‍ പണം നല്‍കിയാല്‍ അതും കോംപ്രമൈസ്; പറന്നിറങ്ങാനുറച്ച് ഇഡി

വിദഗ്ധനായ സണ്‍ ആണ് മോന്‍സണെന്ന് എല്ലാവര്‍ക്കും മനസിലായി. ആനക്കൊമ്പ് കേസ് പോലെ വന്യജീവി കേസിലുള്‍പ്പെടുത്തി അകത്തിടാമെന്നുള്ള മോഹം പൊലിയുകയാണ്. എല്ലാം വ്യാജമെന്നാകുമ്പോള്‍ ആകെ കബളിപ്പിക്കല്‍ കേസ് മാത്രമാകും.
അതേസമയം പുരാവസ്തുക്കള്‍ വാങ്ങി പറ്റിക്കപ്പെട്ടവര്‍ നാണക്കേട് കൊണ്ട് പരാതിയുമായി രംഗത്ത് വരാന്‍ സാധ്യതയാണ്. തട്ടിപ്പ് കേസുകളില്‍ പണം നല്‍കിയാല്‍ അതും കോംപ്രമൈസാകും. മോന്‍സണ്‍ നൈസായി ഊരുമെന്നായപ്പോള്‍ ഇഡി പറന്നിറങ്ങാനിരിക്കുകയാണ്. സ്വപ്നയെ അകത്തിട്ടപോലെ പുറം ലോകം കാണിക്കില്ല.
പുരാവസ്തു വില്‍പ്പനയുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. നാട്ടിലെ പ്രമുഖരുടെ കള്ളപ്പണം പുരാവസ്തുവാക്കിയാണു മോന്‍സണ്‍ വിദേശത്തേക്കു കടത്തിയിരുന്നത്. ഈ പണം ഗള്‍ഫ് നാടുകളിലും മറ്റും ബിസിനസില്‍ മുതല്‍മുടക്കി.
വിദേശിക്കു വന്‍ തുകയ്ക്കു പുരാവസ്തു നല്‍കിയെന്നു പറഞ്ഞ് അവിടെനിന്നു നാട്ടിലേക്കു പണം അയപ്പിക്കുകയാണു ചെയ്തിരുന്നത്. പലരുടെയും അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം വരുത്തുകയായിരുന്നെന്നും ഇ.ഡി. നിഗമനം. പുരാവസ്തുവിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഇടനിലക്കാരനായിരുന്നു മോണ്‍സണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പുരാവസ്തു നല്‍കി കബളിപ്പിച്ചെന്ന പരാതിയില്ലാത്തതു കള്ളപ്പണം ഇടപാടായതിനാലാണ്.
20,000 കോടി രൂപയുടെ വന്‍ ഹവാല ഇടപാടാണു മോണ്‍സണ്‍ പദ്ധതിയിട്ടിരുന്നതെന്നും ഇ.ഡി. കരുതുന്നു. ഇക്കാര്യം വിശ്വസിപ്പിച്ചാണു നാട്ടിലെ ഇടപാടുകാരില്‍നിന്നു പണം വാങ്ങിയത്. വിദേശത്തു പുരാവസ്തു വിറ്റ വകയില്‍ 20,000 കോടി രൂപ കിട്ടാനുണ്ടെന്നും വിദേശനാണയ വിനിമയച്ചട്ടം മറികടക്കാന്‍ പണമാവശ്യമുണ്ടെന്നും പറഞ്ഞാണു ശ്രീവത്സം ഗ്രൂപ്പില്‍നിന്നു പണം വാങ്ങിയത്.
ഒന്നരക്കോടി രൂപ മുടക്കി പള്ളിപ്പെരുന്നാള്‍ നടത്തിയതുപോലുള്ള ധൂര്‍ത്തിന്റെ മറവിലും കള്ളപ്പണം വെളുപ്പിച്ചു. എത്ര വിപുലമായി പെരുന്നാള്‍ നടത്തിയാലും ഇതിന്റെ നാലിലൊന്നു ചെലവുവരില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഡ്രൈവര്‍ ഉള്‍പ്പെടെ പലരുടെയും അക്കൗണ്ടിലേക്കു വിദേശപണം വരുത്തി. പുരാവസ്തുവിനു നിശ്ചിതവിലയില്ലാത്തതിനാല്‍ മോന്‍സണ്‍ പറയുന്നതായിരുന്നു വില. 1000 രൂപ പോലുമില്ലാത്ത വ്യാജപുരാവസ്തുക്കള്‍ ലക്ഷങ്ങള്‍ക്കാണു വിറ്റത്. ഇങ്ങനെ ലഭിച്ച കള്ളപ്പണമാണു മോന്‍സണ്‍ വെളുപ്പിച്ചത്.
മോന്‍സന്റെ വീട്ടില്‍ക്കണ്ട മറ്റ് രാഷ്ട്രീയനേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ പരാതിക്കാരനായ രാജീവ് തയാറായിട്ടില്ല. 1.68 കോടി രൂപ കൊടുത്തിട്ടുണ്ടെന്നാണു മൊഴി. പണം മടക്കിനല്‍കാതെ ഒരുവര്‍ഷം പിന്നിട്ടതിനാലാണു പരാതിപ്പെട്ടതെന്നും രാജീവ് പറയുന്നു. മറ്റ് പരാതിക്കാരും ഇങ്ങനെ കബളിക്കപ്പെട്ടവരാണ്.
"
https://www.facebook.com/Malayalivartha






















