അഡ്വ. പി. സതീദേവി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി ഇന്ന് ചുമതലയേല്‍ക്കും

കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്ന് ചുമതലയേല്‍ക്കും. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
വടകരയില്‍ നിന്നും ലോക്‌സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി.ജയരാജന്റെ സഹോദരിയാണു പി.സതീദേവി. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിനിയായ പി.സതീദേവി.
അതേസമയം കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു.
പരാതിക്കാരിയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട ജോസഫൈനിന് പകരമായാണ് സതീദേവി സ്ഥാനമേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha






















