യുവതിക്ക് നേരെ ആസിഡ് ആക്രമണം... രണ്ടാം ഭര്‍ത്താവുമായി വഴക്കിനെ തുടര്‍ന്ന് വീട്ടിലായിരുന്ന യുവതിയെ ഭര്‍ത്താവ് ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോകാന്‍ ആവശ്യപ്പെട്ട് വിളിച്ചു വരുത്തി, മക്കള്‍ക്കൊപ്പം എത്തിയ യുവതിയ്ക്ക് ഒടുവില്‍ സംഭവിച്ചത്

രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പേയാട് ആണ് സംഭവം നടന്നത്. ശാസ്തമംഗലം മരുതംകുഴി സ്വദേശിനി എസ്. ലക്ഷ്മി(32)ക്കാണ് ശരീരത്തില്‍ ആസിഡ് വീണ് പൊള്ളലേറ്റത്.ലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് പുളിയറക്കോണം ചൊവ്വള്ളൂര്‍ സ്വദേശി ബിജുവാണ് ആക്രമണം നടത്തിയത്.
ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിയും രണ്ട് മക്കളും കഴിഞ്ഞ നാല് വര്‍ഷമായി ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ലക്ഷ്മി മക്കള്‍ക്കൊപ്പം മരുതംകുഴിയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോകാന്‍ ബിജു ലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. മക്കള്‍ക്കൊപ്പം എത്തിയ ലക്ഷ്മിയെ ബിജു മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് ശരീരത്തില്‍ ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ ലക്ഷ്മി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ ബിജുവിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha