കോഴിക്കോട് തൊണ്ടയാട് കെട്ടിട നിര്‍മാണത്തിനിടെ സ്ലാബ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട് കെട്ടിട നിര്‍മാണത്തിനിടെ സ്ലാബ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് വില്‍പുരം സ്വദേശി ഗണേശ്(20)ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗണേശ്. ഇതോടെ അപകടത്തില്‍ മരിച്ചവുടെ എണ്ണം മൂന്നായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
അപകടത്തില്‍ പരിക്കേറ്റ അഞ്ച് തൊഴിലാളികളില്‍ തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സലീംഖാന്‍ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. തങ്കരാജ്, ദീപാനന്ദ് എന്നിവര്‍ നിലവില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha






















