പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതല്‍ നവംബര്‍ 12 വരെ....

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതല്‍ നവംബര്‍ 12 വരെ നടക്കും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്.
45 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്. 19 ദിവസം നിയമനിര്‍മ്മാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കുമാണ്.
പഞ്ചായത്തിരാജ്, നഗര-ഗ്രാമാസൂത്രണം, മുനിസിപ്പാലിറ്റി, ചരക്കുസേവന നികുതി, പൊതുവില്പന നികുതി, ധനസംബന്ധമായ ഉത്തരവാദിത്വം എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകളും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുമാണ് ആദ്യ രണ്ടു ദിവസം പരിഗണിക്കുന്നത് .
വിവിധ സര്‍വകലാശാലാനിയമ ഭേദഗതി, കള്ള് വ്യവസായ വികസന ബോര്‍ഡ്, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും പൊതുജനാരോഗ്യം, മെഡിക്കല്‍ പ്രാക്ടിഷണേഴ്‌സ്, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍), സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ഭേദഗതി തുടങ്ങിയ ബില്ലുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha






















