ജനകീയാസൂത്രണത്തിൻറെ നാലാംഘട്ട സംസ്ഥാന പരിശീലനം കോഴിക്കോട് സാമൂതിരി കോളേജ് തൃശ്ശൂർ കേരളവർമ്മ കോളേജ് എറണാകുളം എന്നിവിടങ്ങളിലാണ് സംഘടിപ്പിച്ചത്; ഈ ഘട്ടത്തിലാണ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോ ഓർഡിനേറ്ററായ ശശിധരൻ ജനകീയാസൂത്രണത്തിൽ സംസ്ഥാനതലത്തിൽ സജീവമാകുന്നത്; ജനകീയാസൂത്രണത്തിൻറെ ചരിത്രം പങ്കുവച്ച് ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിൻറെ ചരിത്രം മുൻ മന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കുവച്ചിരിക്കുന്നത് അതിനിർണായകമായ ഒരു സംഭവം തന്നെയാണ്. ജനകീയാസൂത്രണത്തിൻറെ നാലാംഘട്ട സംസ്ഥാന പരിശീലനം കോഴിക്കോട് സാമൂതിരി കോളേജ് തൃശ്ശൂർ കേരളവർമ്മ കോളേജ് എറണാകുളം എന്നിവിടങ്ങളിലാണ് സംഘടിപ്പിച്ചത്.
ഈ ഘട്ടത്തിലാണ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോ ഓർഡിനേറ്ററായ ശശിധരൻ ജനകീയാസൂത്രണത്തിൽ സംസ്ഥാനതലത്തിൽ സജീവമാകുന്നത് എന്ന കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജനകീയാസൂത്രണത്തിൻറെ നാലാംഘട്ട സംസ്ഥാന പരിശീലനം കോഴിക്കോട് സാമൂതിരി കോളേജ് തൃശ്ശൂർ കേരളവർമ്മ കോളേജ് എറണാകുളം എന്നിവിടങ്ങളിലാണ് സംഘടിപ്പിച്ചത്. ഈ ഘട്ടത്തിലാണ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോ ഓർഡിനേറ്ററായ ശശിധരൻ ജനകീയാസൂത്രണത്തിൽ സംസ്ഥാനതലത്തിൽ സജീവമാകുന്നത്.
ഈ രണ്ട് പരിശീലന വേദികളിലും വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് തൈക്കാട്ടുശ്ശേരിയിലെ ടിഷ്യുകൾച്ചർ സൊസൈറ്റി രൂപീകരിച്ചതും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തിയത് എല്ലാവരെയും ഹഠാദാകർഷിച്ചു.
എനിക്ക് 1994 ൽ ലഭിച്ച PRAപരിശീലനത്തിൽ നിന്നും ലഭിച്ച ഊർജ്ജമാണ് തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ പട്ടികജാതി വിഭാഗക്കാർക്കായി ടിഷ്യൂ കൾച്ചർ സൊസൈറ്റി രൂപീകരിക്കുവാൻ സഹായിച്ചത്. തുടർന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോ ഓഡിനേറ്ററായി നിയമിക്കപ്പെട്ടു.
അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടശ്ശേരി, ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളുടെയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും വികസന രേഖകൾ തയ്യാറാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. മനസ്സിൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരനുഭവം അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി.കെ.ഹരിദാസ്, പാണാവള്ളി ഗ്രാമപഞ്ചായത്തു മെമ്പർ ശ്രീ.പത്മനാഭൻ നായർ എന്നിവരോടൊപ്പം ചേർന്ന് ബ്ലോക്ക് പഞ്ചായത്തിനായി 50 സെൻറ് ഭൂമി സംഭാവനയായി സ്വീകരിക്കുവാൻ കഴിഞ്ഞതാണ്.
പാണാവള്ളി ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.രാജഗോപാലമേനോൻ അദ്ദേഹത്തിന്റെ പിതാവായ ശ്രീ.കേശവപിള്ള സാറിന്റെ സ്മരണയ്ക്കായാണ് ഭൂമി സംഭാവന ചെയ്തത്. കഞ്ഞിക്കുഴി ആര്യാട് ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കിയ മെഡിക്കോം പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു.
100 ലധികം സൂഷ്മ തൊഴിൽ സംരംഭക സംഘങ്ങൾക്ക് രൂപം നൽകി. ഈ തൊഴിൽ സംരഭങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിന് മാരി എന്നൊരു കമ്പനിയും രൂപീകരിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയാസൂത്രണ വിവാദത്തിൽ മാരാരിക്കുളം വികസന പദ്ധതിയും ഇരയായി.
കമ്പനിയുടെ പ്രവർത്തനം നിർത്തിവെയ്ക്കേണ്ടിവന്നു. വിപണി കണ്ടെത്താനാവാതെ തൊഴിൽ സംരംഭങ്ങളിൽ നല്ലപങ്കും പരാജയപ്പെടുകയും ചെയ്തു. ഗ്രാമവികസന വകുപ്പിൽ എക്സ്റ്റൻഷൻ ഓഫീസറായി ജോലിയിലിരിക്കെ മൂന്നു പ്രാവശ്യം ഗുഡ് സർവീസ് എൻട്രി ലഭിച്ചു.
കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലായി നാഷണൽ സേവിംഗ്സ് ഡെപ്യൂട്ടി ഡയറക്ടറായി സർവീസിൽ നിന്നും വിരമിച്ചു. 2019 ൽ ഹൈദരാബാദിലെ NIRD യിൽ നടന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇൻ്റർനാഷണൽ സെമിനാറിൽ പെരുമ്പളം ഗ്രാമപഞ്ചായത്തിന്റെയും ലോക്കൽ ആക്ഷൻ പ്ലാൻ ഓൻക്ലൈ മറ്റ്ചേഞ്ച് (LA PC C) അവതരിപ്പിച്ചു.
ഇപ്പോൾ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെയും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനായും കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റിയായും പ്രവർത്തിക്കുന്നു.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha























