കാലം നടന്നു തീർത്ത വഴികളാണ് അവർ;ഒരുപാടൊരുപാട് ദൂരങ്ങൾ പിന്നിട്ട് ഈ സായന്തനത്തിൽ അവർ വിശ്രമിക്കുവാൻ ആഗ്രഹിക്കുകയാണ്;ഈ ഓട്ടമെല്ലാം കഴിഞ്ഞ് നമ്മളും ചെന്നെത്തുക സായന്തനങ്ങളിൽ തന്നെ; വയോജനദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വച്ച് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്

കാലം നടന്നു തീർത്ത വഴികളാണ് അവർ... ഒരുപാടൊരുപാട് ദൂരങ്ങൾ പിന്നിട്ട് ഈ സായന്തനത്തിൽ അവർ വിശ്രമിക്കുവാൻ ആഗ്രഹിക്കുകയാണ്.വയോജനദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വച്ച് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഇന്ന് #വയോജനദിനം... കാലം നടന്നു തീർത്ത വഴികളാണ് അവർ... ഒരുപാടൊരുപാട് ദൂരങ്ങൾ പിന്നിട്ട് ഈ സായന്തനത്തിൽ അവർ വിശ്രമിക്കുവാൻ ആഗ്രഹിക്കുകയാണ്...അവർക്ക് വേണ്ടത് സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷമാണ്. അത് അവരുടെ അവകാശം തന്നെയാണ്...
തിരക്കുനിറഞ്ഞ ഈ ലോകത്ത് വീട്ടിലും നാട്ടിലുമുള്ള മുതിർന്നവരെ തീരെ ഗൗനിക്കുവാൻ സമയം കിട്ടിയെന്ന് വരില്ല... ഒന്നോർത്താൽ മതി... ഈ ഓട്ടമെല്ലാം കഴിഞ്ഞ് നമ്മളും ചെന്നെത്തുക സായന്തനങ്ങളിൽ തന്നെ...
ജനപ്രതിനിധി ആയ ആദ്യ തവണ വയോജനങ്ങൾക്ക് പകൽ സമയം ചിലവഴിക്കുവാൻ "#അമ്മവീട്" എന്നൊരു സ്നേഹക്കൂട് #വിളപ്പിൽ, #കാട്ടാക്കട, #പള്ളിച്ചൽ എന്നീ മൂന്ന് പഞ്ചായത്തുകളിൽ ആരംഭിച്ചിരുന്നു. ഇത് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കും...
സായാഹ്നങ്ങൾ ചിലവഴിക്കുവാനായി #മലയിൻകീഴ് പോലീസ് സ്‌റ്റേഷൻ പരിസരത്ത് റേഡിയോ സംഗീതവും, വായിക്കാൻ പുസ്തക ശേഖരവുമൊക്കെയുള്ള ചെറിയൊരു സ്ഥലവും വേർതിരിച്ചിരുന്നു... "#വയോജനമൈത്രി" എന്നായിരുന്നു ആ പദ്ധതിയുടെ പേര്... ഇവിടെയൊക്കെ കൂടിവന്നവരുടെ കണ്ണിലെ പ്രകാശം... തിളക്കം...
ഇന്നും ഓർമയിലിങ്ങനെ... ഈ ആശയങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട ഊർജവുമായി "#കാട്ടാക്കട_മണ്ഡലം #വയോജനസൗഹൃദ_മണ്ഡലം" ആക്കി" മാറ്റുന്നതിന് ഒരു പദ്ധതിയും ഒരുങ്ങുന്നു...
മുൻ മന്ത്രി ഡോ: ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ്മാരുമായി ചേർന്നുള്ള ആദ്യ ആലോചന യോഗം ചേർന്നിരുന്നു... പറഞ്ഞുവരുന്നത്...
ഈ അധുനിക യുഗത്തിൽ എല്ലാ കാര്യങ്ങളിലും അവർ നമുക്കൊപ്പം ഓടിയെത്തിയെന്നു വരില്ല... എങ്കിലും അവർക്കും കൂടി വേണ്ടിയുള്ളത് തന്നെയാണീ മണ്ണ്... മനസിലും അനുദിന ജീവിതത്തിലും കുറച്ച് ഇടം അവർക്കായികൂടി കരുതിവക്കാം... ചേർത്തുപിടിക്കാം ചുളിവു വീണ ആ കരങ്ങളെ...
ശുഭദിനം.
സ്നേഹപൂർവ്വം
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha























