ജലീല്‍ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധം... ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസ്സമ്മതച്ച് സുപ്രീം കോടതി

ജലീല്‍ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധം... ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസ്സമ്മതച്ച് സുപ്രീം കോടതി .
മുന്‍പും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി.ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് കെ.ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ഉന്നത സ്ഥാനത്ത് അദീബിനു മുമ്പ് ചുമതല വഹിച്ചിരുന്ന രണ്ടുപേരും അപേക്ഷ ക്ഷണിക്കാതെ നിയമിക്കപ്പെട്ടവരാണെന്ന് ജലീലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണ്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജലീലിന്റെ ബന്ധുവാണ് അദീബെന്നും അതിനാല്‍ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























