ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ സാക്ഷി വിസ്താരത്തിനായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായി

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ സാക്ഷി വിസ്താരത്തിനായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായി.
വിചാരണ നടക്കുന്ന കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കര്‍ദിനാള്‍ രാവിലെ ഹാജരായത്. കേസില്‍ 26ാം സാക്ഷിയാണ് കര്‍ദിനാള്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസില്‍ ഇതിനകം രണ്ട് ബിഷപ്പുമാരെയും നിരവധി വൈദികരേയും കന്യാസ്ത്രീകളെയും വിസ്തരിച്ചിരുന്നു.
2018ലാണ് കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത് ബിഷപ് ഫ്രാങ്കോ മുളയ്്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.
കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണവും വിചാരണയും നീട്ടിക്കൊണ്ടുപോകാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിച്ചിരുന്നു കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ കുറച്ചുകാലം മന്ദീഭവിച്ചുവെങ്കിലും ഇപ്പോള്‍ സുഗമമായി നടക്കുന്നു.
" f
https://www.facebook.com/Malayalivartha























