മകൾ പഠിച്ച് ഒരു ജോലി വാങ്ങുമ്പോൾ എല്ലാ പ്രശ്നങ്ങളും തീരും എന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിന്റെ പ്രതീക്ഷകളിലേക്കാണ് ആ കത്തി കുത്തിയിറക്കിയത്! അഭിഷേക് ശാന്ത സ്വഭാവക്കാരനാണെന്ന് നാട്ടുകാർ ; മിഥുനയെ കൊല്ലണമെന്ന് അഭിഷേക് കരുതിയില്ല; കത്തി കയ്യിൽ കരുതിയത് മറ്റൊരു ഉദ്ദേശത്തോടെ! വഴക്ക് കൂടുന്നതിനിടെ ആ പ്രകോപനം; കഴുത്തിൽ കത്തി കുത്തിയിറക്കിയത് ആ ഒരൊറ്റ നിമിഷത്തിൽ; നടുക്കുന്ന വിവരങ്ങൾ പുറത്തേക്ക്

മാതാപിതാക്കൾക്ക് ഏകമകളാണ് നിഥിന..... കടബാധ്യത ഏറെയുള്ള കുടുംബം... മകൾ പഠിച്ച് ഒരു ജോലി വാങ്ങുമ്പോൾ എല്ലാ പ്രശ്നങ്ങളും തീരും എന്ന് വിശ്വസിച്ചിരുന്ന ഒരു കുഞ്ഞു കുടുംബം... ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇന്ന് അഭിഷേക് തല്ലിക്കെടുത്തിയത്.... അഭിഷേകിനെ കുറിച്ചും നാട്ടുകാർ പറയുന്നത് നടുക്കുന്ന വിവരങ്ങളാണ്.... വളരെ ശാന്ത സ്വഭാവം ഉള്ള പയ്യനാണ് അഭിഷേക്...
ഇങ്ങനെ ഒരു കൊലപാതകം അവൻ ചെയ്തു എന്നറിഞ്ഞപ്പോൾ നടുങ്ങി പോയെന്ന് നാട്ടുകാർ അവരുടെ ആശങ്കപങ്കുവെച്ചു..... പാലാ സെന്റ് തോമസ് കോളേജിൽ കേരളത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയിരിക്കുകയാണ്. ഇത് മുൻകൂട്ടി ചെയ്തൊരു കൊലപാതകമല്ല എന്നതാണ് വേദനാജനകമായ കാര്യം .. പെൺകുട്ടിയെ കൊല്ലണം എന്ന ഉദ്ദേശത്തോടെ അല്ല പ്രതി വന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ....
പെൺകുട്ടിയെ സ്വന്തം കൈ അറുത്ത് കാണിച്ച് പേടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതി വന്നത്. പക്ഷേ ഇതിനിടയിൽ ഇവരുടെ ഇടയിൽ വാക്ക് തർക്കം ഉണ്ടാവുകയും പെട്ടെന്ന് പ്രകോപനം ഉണ്ടാകുകയും ആ പ്രകോപനത്തിന് പിന്നാലെ പെൺകുട്ടിയെ കഴുത്തിൽ കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. എന്നാൽ അതിന് ശേഷം പ്രതി ഓടി പോകാൻ ശ്രമിച്ചില്ല .പോലീസ് വരുന്നത് വരെ അവിടെ ഇരിക്കുകയും ചെയ്തു .
കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും , അഭിഷേകിന്റെ പ്രണയാഭ്യർത്ഥന നിതിന നിരസിച്ചതാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടു .
പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പെൺകുട്ടിയുടെ മാതാവുണ്ട്.
https://www.facebook.com/Malayalivartha























