Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എതിർപ്പു പ്രകടിപ്പിച്ചപ്പോൾ തല ശക്തമായി ഭിത്തിയിലിടിച്ചു!പ്രണയ ഭ്രാന്തിൽ അഭിഷേക് കാട്ടിക്കൂട്ടിയത് വളരെ വിചിത്രം..ഒടുവിൽ കലിമൂത്ത് ആ ക്രൂരത

02 OCTOBER 2021 11:38 AM IST
മലയാളി വാര്‍ത്ത

പെട്ടന്നുണ്ടായ പ്രകോപനത്തിൽ കുത്തിപ്പോയതാണ് സാറേ.. അവൾ മരിക്കുമെന്നു കരുതിയിരുന്നില്ല... കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ... 22 കാരിയായ പെൺകുട്ടിയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ പൊട്ടിക്കരഞ്ഞു. അതേ സമയം രാവിലെ കോളജിൽ പോയ വിദ്യാർഥി മണിക്കൂറുകൾക്കുള്ളിൽ കൊലക്കേസിൽ കസ്റ്റഡിയിലായെന്ന വാർത്തയറിഞ്ഞു നടുങ്ങി കോഴിപ്പിള്ളി ഗ്രാമം. പൊതുവേ ഒതുങ്ങിയ പ്രകൃതക്കാരനായ അഭിഷേകിനെക്കുറിച്ചു നാട്ടിൽ നല്ല അഭിപ്രായമാണ്. പൊലീസ് സ്റ്റേഷനിലും മുൻപ് കേസുകൾ ഒന്നുമില്ല.

 

 

 

 

 

 

 

 

ഇന്നലെ വയോജന ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി മുത്തശ്ശിയുടെ കൂടെനിന്നു ഫൊട്ടോയെടുത്തതൊക്കെ ബന്ധുക്കൾ ഓർമിക്കുന്നു. കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കുന്ന ശീലമായിരുന്നുവെന്നും കൂട്ടുകാർ കുറവാണെന്നും ബന്ധുക്കൾ പറഞ്ഞു. കൊലപാതക വിവരമറിഞ്ഞു നാട്ടുകാർ എത്തുമ്പോൾ അഭിഷേകിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിതാവ് ബൈജു വിവരമറിഞ്ഞ് പാലായിലേക്കു പോയിരുന്നു. പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടിയിട്ടുണ്ട് അഭിഷേക്.

 

 

 

 

 

 

 

 

പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ഒന്നര വർഷം മുൻപാണു വീട്ടിൽ അറിഞ്ഞത്. ഈ ബന്ധത്തിൽനിന്നു പിന്മാറാൻ വീട്ടുകാർ പലതവണ ഉപദേശിച്ചു. ഇതെച്ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.ഒരിക്കൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അഭിഷേക് തല ശക്തമായി ഭിത്തിയിലിടിച്ചു മുറിവുണ്ടാക്കിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നെറ്റിയിൽ ഉണ്ടായ വലിയ മുറിവിനു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചെറിയ സൂചന ഉണ്ടായിരുന്നു.ഈ ബന്ധം നമുക്കു പറ്റിയതല്ലെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറഞ്ഞു. എന്നത്തെയും പോലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്നെയാണ് അഭിഷേക് ഇറങ്ങിയത്. പെരുമാറ്റത്തിൽ മറ്റ്‌ അസ്വഭാവികത ശ്രദ്ധയിൽ പെട്ടിരുന്നില്ല.-യു.സി.ബൈജു, അഭിഷേകിന്റെ അച്ഛൻ.

 

 

 

 

 

 

 

 

കേസിലെ പ്രതിയായ അഭിഷേകും, നിധിനാമോളും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായും, ബന്ധത്തെ രണ്ടു കുടുംബങ്ങളും അംഗീകരിച്ചിരുന്നതായും മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, അടുത്തിടെ ഒരു കുടുംബം തീരുമാനത്തിൽ നിന്നും പിന്മാറി. ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അഭിഷേക് പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്ന് അഭിഷേക് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

 

 

 

 

 

 

 

 

വെള്ളിയാഴ്ച പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. കോളേജ് ക്യാമ്പസ് പരിസത്തേയ്ക്കു പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു പ്രതിയെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും ഇതു സംബന്ധിച്ചു മൊഴി നൽകിയിട്ടുണ്ട്. സംഭവ ശേഷം രക്ഷപെടാൻ പോലും ശ്രമിക്കാതിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു കൊല്ലപ്പെട്ട നിധിനമോൾ. നിധിനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരും ഞെട്ടിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (59 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends