'പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ... അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്...' മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പുമായി നടന്‍ ഹരീഷ് പേരടി

കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. സംഭവത്തിൽ കേരളക്കരയാകെ ഞെട്ടിയിരിക്കുകയാണ്. ഇതിനുപിന്നാലെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. 'പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്‍മാരുടെയും ധാരണ. അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. പുതിയ ജീവിതം കെട്ടിപടുക്കുക', എന്നായിരുന്നു ഹരീഷ് പേരടി തന്റെ സ്ബുക്കില്‍ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക... കരാട്ടെ, കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍.. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ...
അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ്... ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക... പുതിയ ജീവിതം കെട്ടിപടുക്കുക...
ആശംസകള്‍...
https://www.facebook.com/Malayalivartha

























