Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ധനുവച്ചപുരം എൻ.എസ്.എസ് കോളേജിൽ പഠിപ്പിച്ചിരുന്ന ഡോ. രാജേന്ദ്രൻ ഇടയ്ക്കിടയ്ക്ക് സി.ഡി.എസ് സന്ദർശിക്കുമായിരുന്നു;അന്ന് അദ്ദേഹം പി.എച്ച്.ഡി ഗവേഷണത്തിലായിരുന്നു; ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി വികസന സെമിനാറിലേക്ക് രാജേന്ദ്രനെ ക്ഷണിച്ചത്;ഈ സെമിനാർ രാജേന്ദ്രന് പുതിയൊരു വികസന ലോകത്തേക്കുള്ള കിളിവാതിലായി മാറി;ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്

02 OCTOBER 2021 12:40 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്. ധനുവച്ചപുരം എൻ.എസ്.എസ് കോളേജിൽ പഠിപ്പിച്ചിരുന്ന ഡോ. രാജേന്ദ്രൻ ഇടയ്ക്കിടയ്ക്ക് സി.ഡി.എസ് സന്ദർശിക്കുമായിരുന്നു. അന്ന് അദ്ദേഹം പി.എച്ച്.ഡി ഗവേഷണത്തിലായിരുന്നു.

പലപ്പോഴും ചർച്ച ചെയ്യാൻ എന്റടുത്ത് വരാറുമുണ്ട്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി വികസന സെമിനാറിലേക്ക് രാജേന്ദ്രനെ ക്ഷണിച്ചത്. ഈ സെമിനാർ രാജേന്ദ്രന് പുതിയൊരു വികസന ലോകത്തേക്കുള്ള കിളിവാതിലായി മാറിയെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ധനുവച്ചപുരം എൻ.എസ്.എസ് കോളേജിൽ പഠിപ്പിച്ചിരുന്ന ഡോ. രാജേന്ദ്രൻ ഇടയ്ക്കിടയ്ക്ക് സി.ഡി.എസ് സന്ദർശിക്കുമായിരുന്നു. അന്ന് അദ്ദേഹം പി.എച്ച്.ഡി ഗവേഷണത്തിലായിരുന്നു. പലപ്പോഴും ചർച്ച ചെയ്യാൻ എന്റടുത്ത് വരാറുമുണ്ട്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി വികസന സെമിനാറിലേക്ക് രാജേന്ദ്രനെ ക്ഷണിച്ചത്.

ഈ സെമിനാർ രാജേന്ദ്രന് പുതിയൊരു വികസന ലോകത്തേക്കുള്ള കിളിവാതിലായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് ഫോറം പ്രവർത്തനങ്ങൾ കോളേജിൽ നടത്തിയതിന്റെ പേരിൽ ഡോ. രാജേന്ദ്രൻ ആർ.എസ്.എസ്, എ.ബി.വി.പി എന്നിവരുടെ നോട്ടപ്പുള്ളിയായി. അവർ ആ കോളേജിനെ പൂർണ്ണമായും പിടിയിലൊതുക്കികൊണ്ടിരുന്ന കാലമായിരുന്നു അത്.

ഒന്നാംഘട്ട പരിശീലനത്തിൽ കെ.ആർ.പി ആയി. ഉണർവിന്റെ നാളുകൾ എന്നാണ് ഈ പരിശീലനങ്ങളെ ഡോ.രാജേന്ദ്രൻ വിശേഷിപ്പിക്കുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ കോ-ഓർഡിനേറ്ററായി വാർഡുസഭകളും വികസന സെമിനാറും ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കാൻ കഴിഞ്ഞു. ശ്രീ.രാജേന്ദ്രന് ഒപ്പം ശ്രീ.ജയപ്രകാശ്, ശ്രീ.നപേശൻ തുടങ്ങിയെ ഒരു ചെറുസംഘം സന്നദ്ധ പ്രവർത്തകരെ പ്രവർത്തന രംഗത്ത് കൊണ്ടുവരാൻ രാജേന്ദ്രന് കഴിഞ്ഞു.

നഗരസഭക്ക് വിഭവ ഭൂപടം തയ്യാറാക്കി. നൂറുകണക്കിന് പ്രോജക്ടുകൾ ഉൾക്കൊള്ളുന്ന പ്രോജക്ട് കലവറക്ക് രൂപം നൽകാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇതിൽ നിന്നും മുൻഗണാടിസ്ഥാനത്തിൽ വാർഷിക പദ്ധതിയിലേക്ക് പ്രോജക്ട് തെരഞ്ഞെടുക്കൽ ശ്രമകരമായ പണിയായി മാറി. വികസന പിന്നോക്കാവസ്ഥയും മുൻഗണനയും മുൻനിറുത്തി പ്രോജക്ട് തെരഞ്ഞെടുക്കൽ, വാർഡ് കൗൺസിലറന്മാരുടെ സമ്മതം നേടലും അത്ര ലളിതമായിരുന്നില്ലെന്നാണ് രാജേന്ദ്രൻ പലപ്പോഴും പറയാറുള്ളത്.

ഭരണതന്ത്രവും പരിചയവുമുള്ള മുനിസിപ്പൽ ചെയർമാനും കൗൺസിലും ജനകീയാസൂത്രണ ക്യാമ്പയിൻ സംഘാടനത്തിന് മുന്നിലായിരുന്നെങ്കിലും സമയബന്ധിതമായി വികസന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ട് തയ്യാറാക്കാനും സമയബന്ധിതമായി അംഗീകാരം നേടാനും നന്നായി പ്രയാസപെട്ടിരുന്നു. എന്നാൽ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർക്ക് കൗൺസിലിന്റെ വിശ്വാസം നേടി പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കുറച്ച് കൗൺസിലർമാരെ പ്രേരിപ്പിച്ച് അവരുടെ വാർഡുകളിലെ വർക്കുകൾ മാതൃകാപരമായി ചെയ്യാൻ കഴിഞ്ഞു. അത്തരത്തിൽ നിശ്ചയിച്ച തുകയിലും താഴെ ജനകീയ കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാനായി. മാത്രമല്ല പണിസ്ഥലങ്ങളിൽ കണക്കുകൾ ബോർഡിൽ എഴുതി പ്രദർശിപ്പിച്ചു വയ്ക്കാൻ കഴിഞ്ഞതും ജനകീയ ഇടപെടൽ വന്നതോടെ ആയിരുന്നു.

എന്നാൽ നിർവ്വഹണത്തിൽ ജനകീയത കൊണ്ടു വരുന്നതിൽ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരും കൗൺസിലറന്മാരുടെ ഭാഗത്തു നിന്നും വേണ്ടത്ര പിൻന്തുണ ലഭിക്കാത്ത സന്ദർഭങ്ങൾ രാജേന്ദ്രന് ഉണ്ടായിട്ടുണ്ട്. മാതൃകാപരമായ ഗുണഭോക്തൃ കമ്മിറ്റികൾക്ക് വർക്കു ക്കുകൾ മെഷർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയും ബില്ല് വച്ച് താമസിച്ചും നിർവ്വഹണത്തിൽ ഉണ്ടായ തടസ്സങ്ങൾ മാർച്ച് മാസത്തിൽ പദ്ധതി ചിലവ് നിശ്ചിത ശതമാനം എത്തിക്കുന്നതിന് തടസ്സമായ സാഹചര്യം രാജേന്ദ്രൻ പറയാറുണ്ടായിരുന്നു.

ഒരു സംഘം പ്രാദേശിക വിദഗ്ധരെ കൂട്ടി യോജിപ്പിച്ചും രാജേന്ദ്രന്റെ സാങ്കേതിക പരിജ്ഞാനവും ഉപയോഗപെ ടു ത്തി സമഗ്ര കാഴ്ചപ്പാടും ഉദ്ഗ്രഥിത വുമായവികസന പദ്ധതി നെയ്യാറ്റിൻകരക്കായി തയ്യാറാക്കാൻ രാജേന്ദ്രന് കഴിഞ്ഞു. ഇതിനായി മുനിസിപ്പൽ പ്രദേശത്തിന്റെ യഥാർത്ഥ വികസനം ആഗ്രഹിക്കുന്ന ജനസാമാന്യത്തിനിടയിൽ ചർച്ചയും അഭിപ്രായ സ്വരൂപണത്തിനും അവസരമൊരുക്കിയും അവരിൽ നിന്നും കൂടുതൽ മനസ്സിലാക്കി പദ്ധതി രൂപീകരണം ഫലപ്രദമാക്കിയെങ്കിലും മുൻഗണനാ നിശ്ചയിക്കലും നിർവ്വഹണഘട്ടവും പ്രയാസകരമെന്ന രാജേന്ദ്രന്റെ അനുഭവം .

ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ സഹായത്തിന് മറ്റൊരെയും അന്ന് പ്രത്യേകം നൽകിയിരുന്നില്ല. മാത്രമല്ല തിരുവനന്തപുരം ജില്ലയിലെ കോ-ഓഡിനേറ്റർ ചുമതല ജഗജീവനായിരുന്നു. അദ്ദേഹത്തിന് പ്ലാനിംഗ് സെല്ലിൽ പരിശീലനത്തിന്റെ ചുമതക്കാരനുമായിരുന്നു. അതുകൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ - വാർഷിക പദ്ധതി തയ്യാറാക്കാനുള്ള ചുമതല ശ്രീ.ഡോ.രാജേന്ദ്രന് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി.സത്യന്റെ പ്രത്യേക ആവശ്യപ്രകാരമാണ് രാജേന്ദ്രൻ ന്റെ സേവനം തിരു: ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയത്.

രണ്ടാം വർഷ പദ്ധതിരേഖയും വാർഷിക പ്രോജക്ടുകളും രാജേന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കി, സമയബന്ധിതമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് അംഗീകാരം വാങ്ങിയെടുക്കാൻ രാജേന്ദ്രന്റെ ഇടപെടൽ സഹായിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ലക്ഷം വീട് ഒറ്റവീടാക്കൽ, തണൽ ഭവന പദ്ധതി, സമഗ്ര നെൽകൃഷി വികസനം, തുടങ്ങി ഒട്ടനവധി നൂതന പ്രോജക്ടുകൾക്ക് രൂപം നൽകാൻ ജില്ലാ പഞ്ചായത്തിന് ഒരു വിദഗ്ധ ടീമുണ്ടായിരുന്നു. അതിലെ ഒരു സജീവ അംഗമായിരുന്നു ശ്രീ. രാജേന്ദ്രൻ. മാത്രമല്ല. തിരുവനന്തപുരം DPC ക്കായി പദ്ധതി രേഖയും പ്രോജക്ടുകളും വിലയിരുത്തുന്ന ടീമിലെ സജീവ അംഗവുമായി മികച്ചേ സേവനം കാഴ്ചവയ്ക്കാൻ ശ്രീ.രാജേന്ദ്രന് കഴിണിട്ടുണ്ട്

ജനകയാസൂത്രണ അധികാര വികേന്ദ്രീകരണ അനുഭവങ്ങൾ അദ്ദേഹത്തിന്റ അക്കാഡമിക് പ്രവർത്തനത്തിനും സഹായിച്ചു. അതിലുപരി പ്രായോഗികമായി വികസന കാര്യങ്ങളിൽ ഇടപെടുന്നതിന് കഴിവ് നൽകി. സർവ്വീസിൽ നിന്നും വിരമിച്ചിട്ടും വയോജനങ്ങൾക്കായുള്ള വലിയ ഒരു പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയുടെ തിരക്കിലാണ്. റിട്ടയർ ചെയ്ത കോളേജ് അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള ഒരു റിട്ടയർമെന്റ് ഗ്രാമം.

സാധാരണഗതിയിലുള്ള വയോജന സേവനങ്ങൾക്ക് പുറമേ അവരുടെ അക്കാഡമിക് - ബൗദ്ധിക പ്രവർത്തനങ്ങൾക്കു സഹായകമായ ഭൗതിക സൗകര്യവും പശ്ചാത്തലവും ഉണ്ടാകും. എല്ലാവരും അവരവരുടെ ഫ്ളാറ്റുകൾ അല്ലെങ്കിൽ വീടുകൾക്കുവേണ്ടിയുള്ള മുതൽമുടക്ക് നടത്തണം. ഇതും ഒരു നൂതന പരീക്ഷണം. (ഫോട്ടോയിൽ വിജയൻ നായർക്ക് സമീപമിരിക്കുന്നത് ഡോ.രാജേന്ദ്രൻ) #ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends