മുന്നിലുണ്ടായിരുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു; ലോറി ഡ്രൈവറുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ട്രയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന കമ്ബി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി. ആലുവ പെരുമ്ബാവൂര്‍ ദേശസാല്‍കൃത റോഡില്‍ കുട്ടമശ്ശേരി ആനിക്കാട് കവലയിലാണ് അപകടം. മൂവാറ്റുപുഴക്ക് കമ്ബിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍പില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ലോറി ഡ്രൈവറും ഉടനെ ബ്രേക്കമര്‍ത്തി. ഇതോടെ പുറകിലുണ്ടായിരുന്ന കമ്ബി മുഴുവന്‍ ലോറിയുടെ ക്യാബിനിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. തുടര്‍ന്ന് വണ്ടി തിരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി. കമ്ബി ക്യാബിനില്‍ തുളച്ച് കയറിയെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























