കൊല്ലത്തെ പീഡന പരാതി; പരാതിയുന്നയിച്ച പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ വിവിധ പാര്‍ട്ടി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്‍സിപി

മന്ത്രി ശശീന്ദ്രന്‍ പീഡനക്കേസ് ഒതുക്കാന്‍ ഫോണ്‍ വിളിച്ചുവെന്ന ആരോപണത്തിനിടയാക്കിയ സംഭവത്തില്‍ പീഡനപരാതിയുന്നയിച്ച പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ വിവിധ പാര്‍ട്ടി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്‍സിപി. പരാതിപ്പെട്ടവരുടെ ഭാഗത്തുളളവരെയും ആരോപണ വിധേയരെയും ഉള്‍പ്പടെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്.
വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച ജയന്‍ പുത്തന്‍പുരയ്‌ക്കല്‍(എറണാകുളം), എസ്.വി അബ്‌ദുള്‍ സലീം(കോഴിക്കോട്), ബിജു.ബി(കൊല്ലം), ഹണി വിറ്റോ(തൃശൂര്‍) എന്നീ നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കയിത്. വിഷയത്തില്‍ ശശീന്ദ്രനെക്കൊണ്ട് ഫോണ്‍ ചെയ്യാന്‍ പ്രേരിപ്പിച്ച സംസ്ഥാന സമിതിയംഗം പ്രദീപിനെയും പരാതിക്കാരി പെണ്‍കുട്ടിയുടെ പിതാവിനെയുമടക്കം ആറര വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പെണ്‍കുട്ടി ആരോപണം ഉന്നയിച്ച സംസ്ഥാന കമ്മിറ്റിയംഗം പദ്‌മാകരന്‍, രാജീവ് എന്നിവരെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
https://www.facebook.com/Malayalivartha


























