യാത്രക്കിടയിൽ ശുചിമുറിയെന്ന് കരുതി ട്രെയിനിന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ പുറത്തേക്ക് വീണ് മരിച്ചു; കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കള്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല

നിലമ്പൂരിൽ യാത്രക്കിടയില്‍ ശുചിമുറിയെന്ന് കരുതി ട്രെയിനിന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരൻ ദാരുണമായി മരണപെട്ടു . മമ്പാട് പുള്ളിപ്പാടം കുണ്ടന്‍തൊടിക സിദ്ദീഖിന്‍റെ മകന്‍ മുഹമ്മദ് ഇഷാനാണ് ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ് മരിച്ചത്.
മൂലേടം റെയില്‍വേ മേല്‍പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത് തിരുവനന്തപുരത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബസമേതം രാജ‍്യറാണി എക്സ്പ്രസില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുഹമ്മദ് ഇഷാന്‍ വീഴുന്നത് കണ്ട് ബന്ധുക്കള്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
സ്ഥലത്ത് നാട്ടുകാരും ബന്ധുകളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കലുങ്കിനടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പരതമ്മല്‍ എയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ‍്യാര്‍ഥിയായിരുന്നു. മാതാവ്: ജസ്ല. സഹോദരി ഫാത്തിമ ലിയാന.
https://www.facebook.com/Malayalivartha


























