Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍

17 OCTOBER 2021 12:54 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തതു കൊണ്ട് ഡാമുകള്‍ തുറന്നു വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് രണ്ടഭിപ്രായം. അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന  സര്‍ക്കാരിനെ അറിയിച്ചു.

ഇത്രയും കാലം വൈദ്യുതി ക്ഷാമത്തിന് കേരളം കേന്ദ്രത്തെ പഴിക്കുകയായിരുന്നു. അതേ സമയം സംസ്ഥാനത്ത് പണി തീരാതെ കിടക്കുന്നത് 782.6 മെഗാവാട്ട് ശേഷിയുള്ള 103 ചെറുകിട, ഇടത്തരം ജലവൈദ്യുത പദ്ധതികളാണ്. മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുന്നതാണ് പതിവ്.

 



3600-4000 മെഗാവാട്ട് വരെ ഉപഭോഗം കൂടുതലുള്ള സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍ പരമാവധി ഉത്പാദിപ്പിക്കാനാകുക 1700 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. പല വൈദ്യുത നിലയങ്ങളിലും ജനറേറ്ററുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണിയും മൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. പ്രഗല്‍ഭരായ നിരവധി വൈദ്യുതി മന്ത്രിമാര്‍ അധികാരത്തില്‍ വന്നെങ്കിലും കറന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

ശരാശരി 1400 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ ഉത്പാദനം. കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, തൃശ്ശൂരിലെ പെരിങ്ങല്‍ക്കുത്ത്, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍, ഇടുക്കി ജില്ലയിലെ പാമ്പാര്‍ തൊട്ടിയാര്‍, ചെങ്കുളം ഓഗ്മെന്റേഷന്‍ , അപ്പര്‍ ചെങ്കുളം, ചിന്നാര്‍, എറണാകുളത്തെ ഭൂതത്താന്‍കെട്ട് തുടങ്ങിയ പദ്ധതികളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. ഇടുക്കിയിലെ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം നിര്‍മാണം തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു. പലതും അഴിമതികളുടെ സ്മാരകമായി നിലകൊള്ളുന്നു.

 



കഴിഞ്ഞ പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറന്നു വിടാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. അപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടായത്. അതോടെ സര്‍ക്കാര്‍ കാലുമാറി. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നാട്ടുകാര്‍ കഴിത്ത പ്രളയത്തിലെന്ന പോലെ തങ്ങളെ കുറ്റം പറയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

മഴ കനത്തത് കാരണം കേരളത്തിലെ ഡാമുകള്‍ എല്ലാം സംഭരണശേഷിയുടെ അടുത്ത് എത്തിക്കഴിഞ്ഞു. 2018ല്‍ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതോടെ കേരളം പ്രളയത്തില്‍ മുങ്ങിയിരുന്നു. ഇതിന്റെ െ വെളിച്ചത്തിലാണ് കേരളത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 



ജലവൈദ്യുത നിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം കൂട്ടി കേന്ദ്ര പൂളിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറവായ രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഇടുക്കി ഉള്‍പ്പെടെയുള്ള നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കൂട്ടാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.

വൈദ്യുതി ഉല്‍പാദനത്തിന് വകുപ്പ് കാര്യമായി ശ്രദ്ധിക്കുന്നില്ല. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് പതിവായി വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നത്. 2018ലും സമാന സാഹചര്യമുണ്ടായി. അന്നും വൈദ്യുതി വില കുതിച്ചുയര്‍ന്നപ്പോള്‍ കൂടുതല്‍ തുക മുടക്കി വാങ്ങാനാകാതെ കേരളത്തിന് പിന്‍വാങ്ങേണ്ടി വന്നു. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് കാര്യമായ വൈദ്യുതി പ്രതിസന്ധി അടുത്തകാലത്തുണ്ടായിട്ടുമില്ല. എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം മുന്‍ അനുഭവങ്ങളുണ്ടായിട്ടും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടിയതാണ് നിലവില്‍ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.

 



കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞാല്‍ ഇടുക്കി പദ്ധതിയിലെ അറ്റകുറ്റപ്പണിയിലുള്ള ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കി പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കാനാണ് ശ്രമം. അതുകൊണ്ട് പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയുകയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (1 hour ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (1 hour ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (1 hour ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (2 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (2 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (4 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (4 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (4 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (4 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (5 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (5 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (5 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (5 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (5 hours ago)

Malayali Vartha Recommends