2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം; വെള്ളം കയറിയത് കണക്ക് കൂട്ടിയതിലും വേഗത്തിൽ, വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങി

കേരളത്തിൽ പെയ്ത കനത്ത മഴ മൂലം നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി. വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങിയിരിക്കുകയാണ്. കടകളിൽ ചെളി നിറഞ്ഞ് കിടക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കണക്ക് കൂട്ടിയതിലും വേഗത്തിലാണ് വെള്ളം കയറിയതെന്ന് വ്യാപാരികൾ വ്യകതമാക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ വീടുകളിലും ഗുരുതര സാഹചര്യമാണ്. സാധനങ്ങളൊന്നും മാറ്റാൻ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. 2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് വെള്ളമിറങ്ങി.
എന്നാൽ കടകളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്. സാധനങ്ങൾ നാമാവശേഷമായി. കടകളിലെ എസിയും, മറ്റു പകരണങ്ങളും നശിച്ചു. പാമ്പുകളടക്കം ക്ഷുദ്ര ജീവികളേയും ഭയന്നാണ് ശുചീകരണം നടക്കുന്നത്. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ തന്നെ ശുചീകരണം എവിടെ എളുപ്പമല്ല. വീടുകളിലും വെള്ളമിറങ്ങിയതോടെ ശുചീകരണം തുടങ്ങിയിട്ടുണ്ട്. കൂടാതെ നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം താഴാനുമുണ്ട്. സംസ്ഥാനത്ത് വീണ്ടും മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തന്നെ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha






















