കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടമ്ബലം കാഞ്ഞിരക്കാട്ടില്‍ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (64) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ കറുകച്ചാല്‍ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. റാന്നിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും കൂട്ടിയിടിക്കുകയായിരുന്നു. റാന്നിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























