മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു; ദാരുണമായ സംഭവം കോഴിക്കോടിൽ

മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണ് മരണപെട്ടു. കോഴിക്കോട് അത്തോളിയിലാണ് സംഭവം നടന്നത്. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെയാണ് അച്ഛന്‍ രാജന്‍(68) കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജിംന വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കാരകുന്നത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ജിംനയുടെ ശവസംസ്‌കാര ചടങ്ങുകള്‍ അത്തോളിയിലെ വീട്ടുവളപ്പില്‍ നടക്കുന്നതിനിടെയാണ് അച്ഛന്‍ രാജന്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha























