നീന്തൽ വശമില്ലാത്ത സുഹൃത്ത് കുളത്തിലേക്ക് ചാടി! രക്ഷിക്കാനായിറങ്ങിയ പത്തൊൻപത്കാരൻ മുങ്ങി മരിച്ചു

കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്തിന് നീന്താൻ അറിയില്ല, രക്ഷിക്കാനിറങ്ങിയ 19 കാരൻ മുങ്ങി മരിച്ചു. പച്ചിലമാക്കിൽ ആറ്റുകുഴിയിൽ ജയചന്ദ്രന്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ മഴുവനാടി ഭാഗത്താണ് സംഭവം. അരവിന്ദും സുഹൃത്തുക്കളും ഇവരുടെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള പച്ചിലമാക്കിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിയിട്ടിരിക്കുന്ന കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോഴാണ് സംഭവം. കുളിക്കുന്നതിനായി അരവിന്ദന്റെയും സുഹൃത്തുക്കളുടെയും ഒപ്പമുണ്ടായിരുന്ന നീന്തൽ അറിയാത്ത സുഹൃത്ത് കുളത്തിലേയ്ക്ക് എടുത്തുചാടി.
തുടർന്ന്, സുഹൃത്തിനെ രക്ഷിക്കുന്നതിനായി അരവിന്ദും സുഹൃത്തുക്കളും പിന്നാലെ ചാടി സുഹൃത്തിനെ രക്ഷിച്ചെങ്കിലും അരവിന്ദ് കുളത്തിൽ അകപ്പെടുകയായിരുന്നു. കുളം സ്ഥിതി ചെയ്യുന്നതിന് സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ, അരവിന്ദിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ ബഹളം വച്ച് നാട്ടുകാർ ഓടിയെത്തി. വിവരം കറുകച്ചാൽ പൊലീസിൽ അറിയിച്ചു. ഈ സമയം സമീപത്ത് തന്നെ മറ്റൊരു അപകടം ഉണ്ടായിരുന്നു. ഇവിടെയെത്തിയ പാമ്പാടി അഗ്നിശമനസേന ഉദ്യോഗസ്ഥർ എത്തി കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വൈകുന്നേരം 5.30 ഓടെയാണ് അരവിന്ദനെ ഉദ്യോഗസ്ഥർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
12 അടി താഴ്ച്ചയുള്ള കുളത്തിൽ ചേറും വെള്ളവും നിറഞ്ഞ നിലയിലായിരുന്നു. കറുകച്ചാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാവേലിക്കരയിൽ കമ്പ്യൂട്ടർ ടെക്‌നീഷ്യൻ കോഴ്‌സ പഠിക്കുകയാണ് അരവിന്ദ്. പൂജയുടെ അവധിയ്ക്ക് വീട്ടിൽ എത്തിയതാണ്. ഇന്ന് (ചൊവ്വ) മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
മതൃദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: വിജയകുമാരി (ചെങ്ങരൂർ നാലായിരം പറമ്പിൽ). സഹോദരി: അർച്ചന. സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha























