മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്നും നാശനഷ്ടം ഉണ്ടായവര്‍ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കോട്ടയത്തെ കുട്ടിക്കല്‍, ഇടുക്കിയിലെ കൊക്കയാര്‍, കാവാലി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഒരോ സ്ഥലത്തെയും കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. ജനങ്ങളും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായകമായി. രാവിലെ 10നു കോട്ടയത്ത് എത്തിയ അദ്ദേഹം കൂട്ടിക്കല്‍ സന്ദര്‍ശിച്ച ശേഷമാണു ഇടുക്കിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha























