പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് കാണാതായവരില്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ മന്ദലാംകുന്നില്‍ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് കാണാതായവരില്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് ഭാഗത്തുനിന്നാണ് തിങ്കള്‍ വൈകിട്ട് അഞ്ചോടെ മൃതദേഹം കിട്ടിയത്. രാത്രി ഏഴോടെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചെങ്കിലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. കാണാതായ മൂന്നുപേരുടെ ബന്ധുക്കള്‍ക്കും മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ മൃതദേഹം താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്തും.
കഴിഞ്ഞ ബുധന്‍ പകല്‍ രണ്ടോടെ പൊന്നാനി ഹാര്‍ബറില്‍നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ റഫ് ഖാന ഫൈബര്‍ വള്ളം വ്യാഴം പുലര്‍ച്ചെ മൂന്നിനാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന നാലുപേരില്‍ പൊന്നാനി മുക്കാടി സ്വദേശി പറമ്ബില്‍ ഹംസക്കുട്ടി (55) രക്ഷപ്പെട്ടു. വള്ളത്തിന്റെ ഉടമകൂടിയായ മുക്കാടി സ്വദേശി കുഞ്ഞുമരക്കാരിയാക്കാനകാത്ത് ബീരാന്‍, ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേക്കടവ് സ്വദേശി പുത്തന്‍പുരയില്‍ മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. പി നന്ദകുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം യോഗം ചേര്‍ന്ന് തിരച്ചില്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. പതിനഞ്ച് ബോട്ടുകളില്‍ മത്സ്യതൊഴിലാളികള്‍ തിരച്ചിലിനിറങ്ങി.
https://www.facebook.com/Malayalivartha

























