മതാപിതാക്കള്‍ക്കൊപ്പം തട്ടുകടയില്‍ എത്തിയ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കള്‍ പിടിയില്‍

രാത്രി മതാപിതാക്കള്‍ക്കൊപ്പം തട്ടു കടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ചെല്ലാനം സ്വദേശികളായ പെണ്‍കുട്ടികളെ ശല്ല്യം ചെയ്ത രണ്ടു യുവാക്കളെ മാരാരിക്കുളം പൊലീസ് പിടികൂടി. മരുത്തോര്‍വട്ടം നടുവത്ത് വീട്ടില്‍ ശ്യാം കൃഷ്ണ(41), മരുത്തോര്‍വട്ടം രേവതി വീട്ടില്‍ ഷിനു(42) എന്നിവരെയാണ് മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷും സംഘവും പിടികൂടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ പതിനൊന്നാം മൈല്‍ ജംഗ്ഷന് വടക്ക് വശത്തുളള തട്ടുകടയിലാണ് സംഭവം.
രണ്ടുപെണ്‍കുട്ടികള്‍ അമ്മയും അച്ഛനുമൊപ്പം ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ മദ്യ ലഹരിയിലായ പ്രതികള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി.ശല്യം അസഹ്യമായപ്പോള്‍ കുടുംബം തട്ടുകടയില്‍ നിന്ന് ഇറങ്ങിപോയി. ഈ സമയം പ്രതികള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിച്ചു. ഇത് ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പിടിച്ച് തള്ളി. നിലത്ത് വീണ പെണ്‍കുട്ടിക്ക് അപസ്മാരവും വന്നു. വിവരം അറിഞ്ഞ് മാരാരിക്കുളം പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























