മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചു; പ്രതികാരം സ്കൂട്ടർ കത്തിച്ച്, പ്രതി അറസ്റ്റിൽ

സ്കൂട്ടര്‍ കത്തിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കരുവാറ്റ ചാമ പറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹനെനെയാണ് (22 ) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്‍റെബന്ധുവായ പാലപ്പമ്പില്‍ കോളനിയില്‍ രതീഷിന്‍റെ സ്കൂട്ടറാണ് കത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസിന്റെ വാക്കുകൾ ഇങ്ങനെ: മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചതാണ് കാരണം. കുരുമുളക് സ്പ്രേ കണ്ണില്‍ അടിച്ച് സ്കൂട്ടര്‍ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ ചര്‍ച്ചിന്റെ സമീപം ഇട്ട് കത്തിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























