സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കുളത്തില്‍ കാല്‍വഴുതി വീണ് വിദ്യാര്‍ത്ഥി മരിച്ചു

കുളിക്കുന്നതിനിടെ ചെളിയില്‍ താഴ്ന്നുപോയ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതിവീണു വിദ്യാര്‍ത്ഥി മരിച്ചു. കറുകച്ചാല്‍ പച്ചിലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ് (19) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കല്‍ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മറ്റുള്ളവര്‍ ബഹളം കൂട്ടി സമീപവാസികള്‍ എത്തിയപ്പോഴേയ്ക്കും അരവിന്ദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് കറുകച്ചാല്‍ പൊലീസും പാമ്ബാടി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























