Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

22 OCTOBER 2021 05:36 PM IST
മലയാളി വാര്‍ത്ത

നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി. തൃശ്ശൂര്‍ മണലിത്തറ സ്വദേശി പ്രകാശനാണ് മര്‍ദ്ദനമേറ്റത്. സ്വന്തമായി ലോഡ് ഇറക്കുന്നതിനിടെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ പ്രകാശനെ ആക്രമിച്ചത്. സംഘടിച്ചെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ നോക്ക് കൂലി ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രകാശന്റെ ഭാര്യ പ്രസീതയുടെ കൈയിലുണ്ടായിരുന്ന 35,000 രൂപ സിഐടിയു പ്രവര്‍ത്തകര്‍ തട്ടിയെടുത്തതായും പ്രകാശന്‍ പറഞ്ഞു.

നിര്‍മ്മാണത്തിലിരിക്കുന്ന പ്രകാശന്റെ പുതിയ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. ലോറിയില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുവാനായി പ്രകാശന്‍ ചുമട്ടു തൊഴിലാളികളെ വിളിച്ചെങ്കിലും വരാന്‍ സമ്മതമല്ലെന്നും സ്വന്തമായി ലോഡ് ഇറക്കണമെന്നുമായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ പറഞ്ഞത്. തുടര്‍ന്ന് പ്രകാശനും ലോറി ഡ്രൈവറും പ്രകാശന്റെ ഭാര്യാ സഹോദരനും കൂടി ലോഡ് ഇറക്കുന്നതിനിടെ സംഘടിച്ചെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു.


നോക്ക് കൂലി കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകാശനെ മര്‍ദ്ദിച്ചു. ലോറി ഡ്രൈവര്‍ക്കും പ്രകാശന്റെ ഭാര്യയുടെ സഹോദരനും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ പ്രകാശന്റെ ഇടത് കൈ ഒടിഞ്ഞു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശന്‍. അക്രമം തടയാന്‍ ശ്രമിച്ച പ്രകാശന്റെ ഭാര്യയെയും പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. പ്രസീതയുടെ കൈയിലുണ്ടായിരുന്ന 35,000 രൂപ സിഐടിയു പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. എന്നാല്‍ നോക്കു കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശന്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നും സിഐടിയു പറഞ്ഞു. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് കേസ് എടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends