Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

'കടല്‍ നികത്തിയാണ് കൈത്തോട് വെട്ടിയത്'; കെ പി സി സിയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രസിഡന്റ് കെ സുധാകരന്‍

22 OCTOBER 2021 05:49 PM IST
മലയാളി വാര്‍ത്ത

കെ പി സി സിയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. പട്ടികയെക്കുറിച്ച്‌ കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച്‌ അറിയില്ലെന്നും പരാതി വന്നാല്‍ പരിഗണിക്കുമെന്നും മാദ്ധ്യമങ്ങളാേട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'പുതിയ പട്ടികയെക്കുറിച്ച്‌ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ തര്‍ക്കം ഉണ്ടാക്കേണ്ട. എന്തെങ്കിലും കിട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നത് എന്നാല്‍, ഒന്നും കിട്ടൂല. മുരളീധരന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല'- സുധാകരന്‍ പറഞ്ഞു.

മൂന്നൂറില്‍ നിന്ന് 56ലേക്ക് ഭാരവാഹിപ്പട്ടിക കൊണ്ടുവന്നത് എങ്ങനെയെന്ന് ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. 'അവിടെയാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തേണ്ടത്. കടല്‍ നികത്തിയാണ് കൈത്തോട് വെട്ടിയത്. ഇത് ചെറിയ അദ്ധ്വാനമല്ല. ഇതില്‍ പാര്‍ട്ടിയിലെ എല്ലാ തലമൂത്ത നേതാക്കന്മാരും ആത്മാര്‍ത്ഥമായി സഹകരിച്ചു.. സഹകരിച്ചില്ലെങ്കില്‍ ഇങ്ങനെ പറ്റുമായിരുന്നോ? അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാന്‍ സാധിച്ചത്.' -കെ പി സി സി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

മോന്‍സണ്‍ വിഷയത്തില്‍ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. 'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ് വേറെയാ. മനസിലായില്ലേ. അങ്ങനെയുണ്ടെങ്കില്‍ അന്വേഷിച്ചോട്ടെ. ഞാനപ്പോള്‍ നോക്കിക്കോളാം. മുഖ്യമന്ത്രിക്കടക്കം കാര്യങ്ങള്‍ വ്യക്തമായതാണ് '

പുതിയ ഭാരവാഹിപ്പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കെ മുരളീധരന്‍ എം പി ഇന്നാണ് പരസ്യമായി രംഗത്തെത്തിയത്. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍ മുന്‍ പ്രസിഡന്റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും എങ്കില്‍ പട്ടിക കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends