ഒന്നര വയസ്സുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; പിതാവിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

മകളെ പുഴയിലെറിഞ്ഞ് കൊന്ന പിതാവിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തലശ്ശേരി കുടുംബ കോടതിയിലെ റെക്കോഡ് അറ്റന്‍ഡറായ ഷിജുവിനെതിരെയാണ് നടപടി. ഒന്നര വയസ്സുള്ള മകളെ കൊന്ന കേസില്‍ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യയും മകളുമൊത്ത് ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു സന്ധ്യയോടെ ഷിജു ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തുകയായിരുന്നു. ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമിെന്റ പകുതിയെത്തിയപ്പോള്‍ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയില്‍കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പെട്ടു.
കൃത്യത്തിനുശേഷം തലശേരിയിലേക്കും പിന്നീട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് പിടികൂടിയത്.
ഭാര്യ സോനയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമായാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. കുറച്ചു കാലങ്ങളായി കുടുംബത്തോട് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























