ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നമ്പർ വാങ്ങി! പിന്നീട് ചാറ്റിങ് വാട്സാപ്പ് വഴി ആയി... ഒടുവിൽ ഫോട്ടോ മോർഫ് ചെയ്ത നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിയും; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയയാള്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ആൾ പിടിയിലായി.
മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജീവിനെയാണ് (30) കോഴിക്കോട്ടു നിന്ന് പിടികൂടിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ ശേഖരിച്ച് വാട്ട്സ്‌ആപ്പ് വഴി കൂടുതല്‍ അടുത്തു. പിന്നീട് ഫോട്ടോ മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സി.ഐ ജി. സുരേഷ്കുമാര്‍, എസ്.ഐമാരായ സുനു മോന്‍, ജോണ്‍ തോമസ്, എ.എസ്.ഐ. മധു, വനിത അഡീഷല്‍ എസ്.ഐ. ബിന്ദു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദീഖുല്‍ അക്ബര്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha

























