തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു; വ്യക്തി വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്ന് സൂചന; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു . ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്.ഓട്ടോയില്‍ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് സൂചന. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ വ്യക്തമാക്കി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും ഇവര്‍ ഉടനെ പിടിയിലാവുമെന്നും കമ്മീഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























