വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന പത്തുവയസുകാരൻ മരണപെട്ടു; ദാരുണമായ മരണം സൈക്കിള്‍ അപകടത്തിലായതിനെ തുടർന്ന്

സൈക്കിൾ അപകടത്തിൽപ്പെട്ട പത്തുവയസ്സുകാരൻ ദാരുണമായി മരണപെട്ടു . പ്രകാശ് കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകന്‍ എബിന്‍ ബേബിയാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം സംഭവിച്ചത്. വീടിന് സമീപത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ സമീപത്തെ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിക്കുകായിരുന്നു. പൈപ്പില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരിച്ചു. ഉദയഗിരി സെന്റ്‌മേരീസ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് എബിന്‍.
https://www.facebook.com/Malayalivartha

























