കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇ.ഡി 11ന് ഉള്ളിൽ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് നവംബര്‍ 11കനം നിലപാടറിയിക്കണമെന്ന് ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇനി സമയം നീട്ടി നല്‍കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ഹരിപാല്‍ വ്യക്തമാക്കി. കേസില്‍ എ.എസ്.ജി ഹാജരാകുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്നും കൂടുതല്‍ സമയം തേടിയിരുന്നു. ഇ. ഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹര്‍ജിക്കാരനായ സലീം മടവൂരിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയില്‍ പിടികൂടിയതെന്നും കേസ് എന്‍ഫോഴ്‌സ്മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് താന്ത്രിക് നേതാവ് സലീം മടവൂര്‍ കോടതിയെ സമീപിച്ചത്.കേസില്‍ കൂടുതല്‍ പണം അന്വേഷണ സംഘം ഈ മാസം കണ്ടെടുത്തിരുന്നു. മൂന്നര കോടി കവര്‍ന്ന കേസില്‍ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസില്‍ തുടരന്വേഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha

























