മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിച്ചു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി. മകള്‍ അന്‍വിതയെ പത്തായിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഒന്നരവയസുകാരിയായ മകള്‍ കൊല്ലപ്പെട്ടു. ഷിജു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷിജുവിനെതിരെ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























