കോഴിക്കോട് യുവതിയടക്കം നാലുപേര്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍; പാര്‍ക്കിങ് ഏരിയയിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്

കോഴിക്കോടിൽ ഹാഷിഷ് ഓയിലുമായി യുവതി അടക്കം നാലാംഗ സംഘം പിടിയിൽ. ചേവരമ്പലം ഇടശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്ബ് പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് നാല് കുപ്പികളില്‍ സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി ഏകദേശം ഒന്നരയോടുകൂടി മിംസ് ആശുപത്രിക്കടുത്ത മലബാര്‍ ഹോട്ടലിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ എ പി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ഇവരെ പാര്‍ക്കിങ് സ്ഥലത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരികൃഷ്ണയുടെ കൈവശം നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
നാലുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച രണ്ട് സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സിഐ ബെന്നി ലാലുവിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ എ രമേഷ്കുമാര്‍ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha

























