വൈറൽ റാസ്പുടിൻ ഡാൻസിന് ഒടുവിലിതാ, യു എൻ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനിന്റെയും പ്രശംസ; എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോ! ജാനകിക്കും നവീനും അഭിനന്ദനങ്ങള്‍

സോഷ്യൽമീഡിയയിൽ ഒന്നടങ്കം ചർച്ചയായ ഡാൻസാണ് റാസ്പുടിന്‍. ലോകം മുഴുവനും ഹിറ്റായ വൈറല്‍ ഡാന്‍സിന് നിരവധിപേരാണ് പ്രശംസയുമായി എത്തിയിരുന്നത്. ഒടുവിലിതാ, യുഎന്നിന്റെ പ്രശംസയും കൈപറ്റിയിരിക്കുകയാണ്.
യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറുമാണ് റാസ്പുടിന്‍ ഗാനത്തിന് ചുവടുകള്‍ വെച്ചത്.
സാമൂഹികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു സമൂഹമാദ്ധ്യമങ്ങളിലും ചാനലുകളിലും വന്‍ ഹിറ്റായ റാസ്പുടിന്‍ ഡാന്‍സിനെ കുറിച്ചും പരാമര്‍ശം ഉണ്ടായത്.
എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവര്‍ പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























