ഡ്യുട്ടിക്കിടയിൽ തലയിൽ സെര്‍ച്ച് ലൈറ്റും കൈയില്‍ തോക്കുമായി വനത്തില്‍ വേട്ട; സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസുകാരന് കിട്ടിയത് സസ്‌പെൻഷൻ

ഡ്യൂട്ടിയിലിരിക്കെ വനത്തില്‍ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെൻഷൻ നൽകി. കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തില്‍ വേട്ടയ്ക്ക് പോയ വയനാട്- നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40) സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പത്തു ദിവസംമുന്നെയാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ സെര്‍ച്ച് ലൈറ്റും കൈയില്‍ നാടന്‍ തോക്കുമായി വനത്തിലൂടെ സിജു പോകുന്നത് സിസിടിവി ക്യാമറയില്‍ പതിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറ ദൃശ്യങ്ങള്‍ ഗൂഡല്ലൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
പൊലീസ് പരിശോധനയില്‍ തോക്കുമായി കാട്ടില്‍ നില്‍ക്കുന്നയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. സംഭവ ദിവസം ഇയാള്‍ എരുമാട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























