Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധാര്‍മ്മിക പ്രതിസന്ധിയില്‍ സി പി ഐ-എം... തിരുവനന്തപുരത്ത് സി പി എം ജില്ലാ കമ്മിറ്റിയിലെ പ്രമുഖനായ പേരൂര്‍ക്കട സദാശിവന്റെ മകന്റെ മകളാണ് തിരുവനന്തപുരത്ത് തലവേദനയായതെങ്കില്‍ എം.ജി.സര്‍വകലാശാലയില്‍ തലവേദനയായത് സഖാക്കള്‍

23 OCTOBER 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഒരു ധാര്‍മ്മിക പ്രതിസന്ധിയിലാണ് സി പി ഐ-എം. ഇത് എപ്രകാരം നേരിടുമെന്നറിയാത്ത തരത്തില്‍ ഉഴലുന്ന പാര്‍ട്ടിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

തിരുവനന്തപുരത്ത് സി പി എം ജില്ലാ കമ്മിറ്റിയിലെ പ്രമുഖനായ പേരൂര്‍ക്കട സദാശിവന്റെ മകന്റെ മകളാണ് തിരുവനന്തപുരത്ത് തലവേദനയായതെങ്കില്‍ എം.ജി.സര്‍വകലാശാലയില്‍ തലവേദനയായത് സഖാക്കള്‍ തന്നെയാണ്.അതില്‍ വിദ്യാഭ്യാസ മന്തിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും പ്രതിയായി.

 



പേരൂര്‍ക്കട സദാശിവന്റെ മകന്‍ ജയചന്ദ്രന്റെ മകളുടെ കുഞ്ഞിനെ പാര്‍ട്ടി അടിച്ചു മാറ്റിയെന്നാണ് കഥ. പേരൂര്‍ക്കട സദാശിവന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അക്ഷീണം പരിശ്രമിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മകന്റെ സമ്മര്‍ദ്ദഫലമായാണ് മകളുടെ കുഞ്ഞിനെ പാര്‍ട്ടി ഇടപെട്ട് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന കുഞ്ഞിനെ ഏറ്റെടുക്കല്‍ ശിശുക്ഷേമ സ്ഥിതിക്ക് നിയമമില്ല.എന്നാല്‍ പാര്‍ട്ടി ജില്ല നേതാവിന്റെ ഇടപെടല്‍ വന്നപ്പോള്‍ ശിശുക്ഷേമ സമിതിക്ക് മിണ്ടാട്ടമില്ലാതായി. ഇതാണ് പാര്‍ട്ടിയെയും പേരൂര്‍ക്കടയുടെ മകനെയും കുഴപ്പത്തിലായത്. നേതാവിന്റെ മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി സി പി എം ആണെന്നാണ് ലോകം മുഴുവന്‍ പറയുന്നത്. നേതാവിന്റെ മകള്‍ പാര്‍ട്ടി നേതാവാണ്. പാര്‍ട്ടി നേതാവ് മുമ്പ് വിവാഹം കഴിച്ചയാളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇത് മിശ്രവിവാഹമായിരുന്നത്രേ. പാര്‍ട്ടി നേതാവ് പാര്‍ട്ടിക്കാരിയെ ഗര്‍ഭിണിയാക്കിയെന്നാണ് ഇപ്പോള്‍ മാലോകര്‍ പറഞ്ഞു നടക്കുന്നത്. നാണംകെട്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി നേതാക്കളാണ്.

 



ഇതിനിടെയാണ് എം ജി സര്‍വകലാശാലയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ നേതാക്കളില്‍നിന്ന് നേരിട്ടത് ലൈംഗിക അതിക്രമമെന്ന് എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പുറത്തു വന്നത്.

ശരീരത്തില്‍ കടന്നു പിടിച്ച് നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ. അരുണ്‍ ഉള്‍പ്പടെ ആക്രമിച്ചെന്നാണ് വനിതാ നേതാവിന്റെ മൊഴി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

 



'ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളെല്ലാം ഭയന്നിരിക്കുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവരുത് എന്ന വാശിയോടെയാണ് എസ്എഫ്‌ഐ എന്നെ കൈകാര്യം ചെയ്തത്. എന്നാല്‍ ഇതിലൊന്നും ഞാന്‍ ഭയപ്പെടില്ല. വ്യക്തമായി പ്ലാന്‍ ചെയ്തുകൊണ്ടാണ് അവര്‍ ആക്രമിച്ചത്. ജനാധിപത്യ പ്രക്രിയയിലേക്ക് കടന്നുചെല്ലാനുള്ള ഒരു വിദ്യാര്‍ഥിയുടെ അവകാശത്തെ ഇത്തരത്തിലാണ് നേരിടുന്നതെങ്കില്‍ എസ്എഫ്‌ഐയും ആര്‍എസ്എസും തമ്മില്‍ എന്താണ് വ്യത്യാസം?'-വനിതാ നേതാവ് ചോദിച്ചു.

എഐഎസ്എഫ് വനിതാ നേതാവിനെ അടക്കം ആക്രമിച്ച കേസില്‍ 7 എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേരു വിളിച്ചു തുടങ്ങി സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷാ രാജു നല്‍കിയ പരാതിയില്‍ എസ് സി എസ്ടി നിയമ പ്രകാരവും കേസുണ്ട്. ജാമ്യമില്ലാത്ത വകുപ്പാണ്.

 



അതേസമയം, ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. എഐഎസ്എഫ് വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ഏതായാലും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യുവ സഖാക്കളുടെ ഗര്‍ഭചരിതമാണ്. പാര്‍ട്ടിയുടെ ജോലി ഗര്‍ഭനിരോധനമാണോ എന്ന് നേതാക്കള്‍ തന്നെ ചോദിച്ചു തുടങ്ങിയെന്നാണ് കഥ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends