Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യോഗിയെ ഒതുക്കാന്‍ പ്രിയങ്കയുടെ തന്ത്രം... ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയെയും തറപറ്റിക്കാന്‍ പുതിയ വെല്ലുവിളികളുമായി അരങ്ങത്ത് സജീവമായി പ്രിയങ്ക ഗാന്ധി

24 OCTOBER 2021 02:05 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയെയും തറപറ്റിക്കാന്‍ പ്രിയങ്കാ ഗാന്ധി പുതിയ വെല്ലുവിളികളുമായി അരങ്ങത്ത് സജീവമായിരിക്കുന്നു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് വരെ ഉത്തര്‍പ്രദേശില്‍ പ്രചാരണത്തില്‍ സജീവമായി നിലകൊള്ളാനാണ് പ്രിയങ്കയുടെ തീരുമാനം.


കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ചെറുക്കാന്‍ വര്‍ഗീയ കാര്‍ഡുമായി മുഖ്യമന്ത്രി യോഗി ആതിത്യനാഥും കളത്തിലിറങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ ജാതിവത്കരിച്ചും പ്രിയങ്കാ ഗാന്ധിയെ വ്യക്തിപരമായ താറടിച്ചും യോഗി കോണ്‍ഗ്രസ് നീക്കങ്ങളെ ചെറുക്കുകയാണ്.





എസ്.പി, ബിഎസ്പി പാര്‍ട്ടിയുടെ അടുത്ത നീക്കങ്ങള്‍ എങ്ങനെയെന്നതും നിര്‍ണായകമാണ്. അതേ സമയം മറ്റ് പാര്‍ട്ടികളുമായി യാതൊരു ധാരണയും വേണ്ടെന്ന നിലപാടിലാണ് കോ്ണ്‍ഗ്രസ് നേതൃത്വം. പ്രിയങ്ക കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള വിദൂകര സാധ്യതയും നിലവിലുണ്ട്.




ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയാല്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഏറ്റെടുക്കുമെന്ന വ്യക്തമാണ്.

 


ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളിലും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധിപ്രഖ്യാപിച്ചിരിക്കുന്നത്.


ഉത്തര്‍പ്രദേശില്‍ ഒരു മാറ്റം വേണോ എന്ന് ഇവിടത്തെ വനിതകളാണ് ഇനി തീരുമാനിക്കേണ്ടതെന്നും മാറ്റം ആഗ്രഹിക്കുന്ന എല്ലാ വനിതകള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ അലട്ടി കൊണ്ടിരുന്ന കോണ്‍ഗ്രസിനെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് പ്രിയങ്ക സഹോദരന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.


ഇതിനെ ചെറുക്കാനാണ് അലഹാബാദിനെ പ്രയാഗ് രാജ് ആക്കിയ ശേഷം പുതിയൊരു പേരുമാറ്റവുമായി യോഗി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് അയോധ്യയെയും റാണി ലക്ഷ്മി ഭായിയെയും പുതിയ റെയില്‍വേ സ്റ്റേഷനുകളായി മുഖ്യമന്ത്രി യോഗി അദിത്യനാഥ് നാമകരണം ചെയ്തിരിക്കുന്നത്.


അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പതിവു പോലെ ഉയര്‍ന്ന ജാതിക്കാരെ പ്രീതിപ്പെടുത്തുകയെന്ന തന്ത്രമാണ് ബി ജെ പി സ്വീകരിക്കുക. എന്നാല്‍ കഴിഞ്ഞ തവണ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതില്‍ ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയില്‍ ഇപ്പോഴും അമര്‍ഷം നിലനില്‍ക്കുന്നുണ്ട്.


ഇതിനു പുറമേയാണ് ലഖിംപൂരിലെ കര്‍ഷകപ്രക്ഷോഭത്തിനു കാരണമായ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഉത്തര്‍പ്രദേശിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കുമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം.


കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പ്രകടന പത്രികയുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.ഈ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടിയടുക്കാനാകുമെന്നാണ് കോണ്‍ഗ്രസും പ്രിയങ്കയും കണക്കുകൂട്ടുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വാഗ്ദാനം നല്‍കിയിരുന്നു. ലഖിംപൂരിലെ കര്‍ഷകപ്രക്ഷോഭം കോണ്‍ഗ്രസിനു നേട്ടമായെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. യുപിയില്‍ കര്‍ഷക സമരക്കാരുടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക കാണിച്ച താല്‍പര്യം കര്‍ഷരില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയതായി കരുതുന്നു.


ലഖിംപൂര്‍ ഖേരിയില്‍ നാല് സമരക്കാര്‍ ഉള്‍പ്പടെ എട്ട് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതീക്ഷയോടെ കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കുമ്പോഴും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഉപദേശകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അടുത്തയിടെ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി ഉപദേശകനും എംഎല്‍എയുമായ ഹരേന്ദ്ര മാലിക്കും, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജ് മാലിക്കുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (13 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (28 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (38 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends