Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; തീവ്രമഴ മുന്നറിയിപ്പില്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

24 OCTOBER 2021 03:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ എവിടെയും തീവ്രമഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

കൂടാതെ ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അതോടൊപ്പം തന്നെ ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പിന്‍വാങ്ങും. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും എന്ന സൂചന.

അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴ മൂലം മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും ഡീന്‍ കുര്യക്കോസ്‌ കത്തയയ്ക്കുകയുണ്ടായി.

തമിഴ് നാട് സര്‍ക്കാരുമായി സംസാരിക്കണം എന്ന് കത്തില്‍ ആവശ്യപ്പെടും ചെയ്തു.136 അടിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം, എന്തെങ്കിലും ഒരു അപകട സാധ്യത ഉണ്ടായാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോവുന്ന സ്ഥിതി ആയിരിക്കും.അത്യധികം ആശങ്കജനകമായ സാഹചര്യം നിലനില്‍ക്കുന്നു.

 

അണക്കെട്ടിലേക്കുള്ള വൃഷ്ടി പ്രദേശത്തുനിന്നും വരുന്ന നീരൊഴുക്കിന് അനുസരിച്ചുള്ള ജലം തമിഴ് നാട് ഔട്ട്‌ ഫ്ലോ ആയി എടുക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. ഇന്‍ഫ്ലോയ്ക്ക് അനുസരിച്ചുള്ള ഔട്ട്‌ ഫ്ലോ ഉറപ്പുവരുത്താന്‍ തമിഴ്നാട് തയ്യാറാകണം. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തി,വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നും ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (10 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (24 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (37 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (44 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (57 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

Malayali Vartha Recommends