ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല..... നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കുന്നു.... ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുക

സംസ്ഥാനത്തെ കോളജുകള്‍ ഇന്നു പൂര്‍ണമായി തുറക്കുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുക.
ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല. കര്‍ശന മുന്‍കരുതല്‍ ഉറപ്പാക്കി കോവിഡിനു മുന്‍പുള്ള നിലയിലേക്കു ഉന്നതവിദ്യാഭ്യാസ മേഖലയെ മടക്കിയെത്തിക്കാമെന്നാണു പ്രതീക്ഷ.
അതേസമയം കോളേജുകള്‍ ഈ മാസം 18നു ആരംഭിക്കാനിരുന്നതാണ് പക്ഷെ മഴയെ തുടര്‍ന്ന് ക്ലാസുകള്‍ നീട്ടുകയായിരുന്നു. ബിരുദ, പിജി അവസാന വര്‍ഷ ക്ലാസുകള്‍ ഈ മാസം നാലിനു തുടങ്ങിയിരുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിനുശേഷം കോളജുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇപ്പോഴാണ്. സ്‌കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കുന്നതോടെ വിദ്യാഭ്യാസമേഖല കൂടുതല്‍ സജീവമാകും.
സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ 27 ന് അകം പൂര്‍ത്തിയാക്കണമെന്നു മന്ത്രി വി.ശിവന്‍കുട്ടി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി. 27നു പിടിഎ യോഗം ചേര്‍ന്നു ക്രമീകരണം വിലയിരുത്തണം.
നവംബര്‍ ഒന്നിനു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ അദ്ധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേര്‍ന്നു വിദ്യാര്‍ത്ഥികളെ വരവേല്‍ക്കണം.
"
https://www.facebook.com/Malayalivartha

























