കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താവക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ യുവാക്കള്‍ മരിച്ചു.
കാഞ്ഞിരത്തിങ്കല്‍ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകന്‍ ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകന്‍ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണു മരിച്ചത്. ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കില്‍ വീട്ടിലേക്കു വരുമ്പോഴാണ് അപകടം നടന്നത്. ഇരുവരും അവിവാഹിതരാണ്.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ നിന്നെത്തിയ കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
ഉടന്‍ എ.കെ.ജി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗൗതം കൃഷ്ണ ആശുപത്രിയിലെത്തും മുമ്പു തന്നെ മരിച്ചു. ജിസ്ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















