കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി....

കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. പതിനൊന്നുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ കുറിച്ചി സ്വദേശി യോഗീദാസനെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തിയിരുന്ന യോഗീ ദക്ഷന്‍ (74) ആണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. സാധനം വാങ്ങാനായി കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം മൊബൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.. പീഡന വിവരം അറിഞ്ഞതു മുതല്‍ പിതാവ് വളരെയേറെ സങ്കടത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha

























